വില്ലേജ് : ആലുവ വെസ്റ്റ്
താലൂക്ക് : ആലുവ
അസംബ്ലി മണ്ഡലം : ആലുവ
പാര്‍ലമെന്റ് മണ്ഡലം : എറണാകുളം
അതിരുകള്‍ : വടക്ക്: ചെങ്ങമനാട്, കരുമാല്ലൂര്‍ പഞ്ചായത്തുകള്‍ , കിഴക്ക്: കീഴ്മാട് പഞ്ചായത്ത്, തെക്ക്: ചൂര്‍ണ്ണിക്കര പഞ്ചായത്ത്, പടിഞ്ഞാറ്: കടുങ്ങല്ലൂര്‍ പഞ്ചായത്ത്.
ഭൂപ്രകൃതി: പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. കുന്നുകള്‍ , ചെങ്കല്‍ കുന്നുകള്‍ , ചരിവുകള്‍ , മുതലായവ അടങ്ങുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി.
ആരാധനാലയങ്ങള്‍ /തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ആലുവായുടെ പ്രസിദ്ധി പുറം നാടുകളില്‍ വ്യാപിപ്പിച്ചത് ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ്. ആലുവ ഒരു തീര്‍ത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന അപരനാമം നേടിയതും അങ്ങനെയാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
തിരുവിതാംകൂറിലെ ഒരു പ്രമുഖ വേനല്‍കാല സുഖവാസ കേന്ദ്രമായി ആലുവ അറിയപ്പെട്ടത് ആലുവായിലെ പരിശുദ്ധിയും നൈര്‍മല്യവും കൊണ്ടായിരുന്നു.
ചരിത്രപ്രാധാന്യമുള്ളത്/ദേശീയ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍
തിരുവിതാംകൂര്‍ മഹാരാജാവ്, പോര്‍ട്ടുഗീസ്, ഡച്ചുകാര്‍ , ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം ചരിത്ര പ്രസിദ്ധമായ ആലുവാപുഴയില് ആകൃഷ്ടരായിരുന്നു. ആരാധ്യനായ ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവായില്‍ ചെലവഴിച്ചിരുന്നു.