ഒരു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി ആലുവ നഗരസഭയുടെ ചെയര്‍മാന്‍ ആയി സേവനമനുഷ്ഠിക്കുകയും, മാതൃകാപരമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത യശ:ശരീരനായ യു.ജെ.തരിയന്റെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്നതിന് ആലുവ മുനിസിപ്പല്‍ ഓഫീസ് മന്ദിരത്തിന് മുനിസിപ്പല്‍ കൌണ്‍സിലിന്റെ 22.7.2011-ലെ ഒന്നാം നമ്പര്‍ തീരുമാന പ്രകാരം "യു.ജെ.തരിയന്‍ സ്മാരക മന്ദിരം" എന്ന് നാമകരണം നടത്തി.

നാമകരണ ചടങ്ങ് 11-11-2011ല്‍ ബഹു:കേന്ദ്ര ഭക്ഷ്യ - പൊതുവിതരണ വകുപ്പു മന്ത്രി പ്രൊഫ.കെ.വി.തോമസ് നിര്‍വ്വഹിച്ചു. സംസ്ഥാന മന്ത്രിമാരായ ശ്രീ.കെ.ബാബു, ശ്രീ.വി.കെ.ഇബ്രാഹിം കുഞ്ഞ്, ആലുവ എം.എല്‍ .എ ശ്രീ.അന്‍വര്‍ സാദത്ത്, മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.എം.ടി.ജേക്കബ്, മുന്‍ എം.എല്‍ .എ ശ്രീ. കെ.മുഹമ്മദാലി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.എം.ഒ.ജോണ്‍ , വൈസ് ചെയര്‍ പേഴ്സണ്‍ കുമാരി ലിസി അബ്രഹാം, ശ്രീ.എം.എന്‍ .സത്യദേവന്‍ , വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.