നഗരസഭ നിര്‍മ്മിച്ച "നെഹ്റു പാര്‍ക്ക് അവന്യൂ ഷോപ്പിംഗ് കോംപ്ലക്സ് " 30-10-2011ല്‍ ബഹു. വ്യവസായ - നഗരകാര്യ വകുപ്പു മന്ത്രി ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
2004ല്‍ നഗരസഭ അക്വയര്‍ ചെയ്ത 33 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി 39 മുറികളോടെ ഷോപ്പിംഗ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. 2.40 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ ശ്രീ.കെ.ബാബു, ശ്രീ.വി.കെ.ഇബ്രാഹിം കുഞ്ഞ്, എം.എല്‍ .എ. ശ്രീ.അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍ .എ മാരായ ശ്രീ.കെ.മുഹമ്മദാലി, ശ്രീ,എ.എം.യൂസഫ്, മുനിസിപ്പല്‍ ചെയര്മാന് ശ്രീ.എം.ടി.ജേക്കബ്, മുന്‍ ചെയര്മാന് ശ്രീ.എം.ഒ.ജോണ്‍ , വൈസ് ചെയര്‍ പേഴ്സണ്‍ കുമാരി ലിസ്സി അബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
