ആലുവ നഗരസഭയില്‍ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം 14/12/2011 ല്‍ രാവിലെ 9ന് ബഹു.നഗരസഭ ചെയര്മാന് ശ്രീ എം.ടി ജേക്കബ്ബ് വാര്‍ഡ് 20 ലെ പെരിയാര്‍വാലി കനാല്‍ ശുചീകരണത്തോടെ നിര്‍വ്വഹിച്ചു. തദവസരത്തില്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ കുമാരി ലിസ്സി എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സര്‍വ്വശ്രീ സി.ഓമന, എം.പി സൈമണ്‍ , ലത്തീഫ് പൂഴിത്തറ, കൌണ്‍സിലര്‍മാരായ എന്‍ . ആര് സൈമണ്‍ , കെ.സി.രാജന് , ലോലിത ശിവദാസന്‍ , സീന സക്കരിയ, സൈജി ജോളി, സിംല ജെയിംസ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.രാജേന്ദ്രന് നായര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇസഡ് പ്രകാശ് , പദ്ധതി ഓവര്‍സിയര്‍ കെ.ബി.വിദ്യ, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ആര് .ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.
സെക്രട്ടറി,
ആലുവ നഗരസഭ
