കേരളത്തിലെ എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയില്‍ ഉണ്ട്. ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങള്‍ക്കിടയ്ക്ക് ഏറ്റവും കൂടുതല്‍ ബസ്സ് സര്‍വീസുകള്‍ ഉള്ളത് ആലുവയ്ക്കും കൊച്ചിക്കും ഇടയ്ക്കാണ്.